കുവൈത്തില്‍ നിന്ന് കഴിഞ്ഞമാസം 1764 വിദേശികളെ നാടുകടത്തി. 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ജനുവരിയില്‍ വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടത്.
താമസ നിയമലംഘനം, അനധികൃത ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിപ്പ്, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, നാര്‍ക്കോട്ടിക് കേസ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയുമുള്ളത്. കോടതി നാടുകടത്താന്‍ ഉത്തരവിട്ടവരും ഈ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്തുനിന്ന് 18,221 വിദേശികളെയാണ് നാടുകടത്തിയത്. കോവിഡ് നിയന്ത്രണങ്ങളും വിമാനസര്‍വീസുകള്‍ ഇല്ലാത്തതും മൂലം കഴിഞ്ഞ വര്‍ഷം നാടുകടത്തല്‍ നടപടികള്‍ വൈകിയിരുന്നു.
പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷ പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം കര്‍ശനമാക്കിയിരുന്നില്ല. ജയിലില്‍ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിലാണ് ഇപ്പോള്‍ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നത്.