ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം തുടരുന്നു. അഫ്ഗാനില്‍ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെടും.
ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്, നേപ്പാള്‍ പൗരന്മാരും ഡല്‍ഹിയിലെത്തും. കാബൂളില്‍ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന ദൗത്യമാവും ഇത്.
കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനില്‍ കുടുങ്ങിയ 78 പേരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയിരുന്നു. 25 ഇന്ത്യന്‍ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 പേരെയാണ് മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെത്തിച്ചത്.
Article Categories:
Latest News