സിൽവർ ലൈൻ പദ്ധതിക്ക് കിഫ്ബി വഴി 2000 കോടി

March 11, 2022
84
Views

സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ കിഫ്ബി വഴി 2000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. സിൽവർ ലൈനിന്റെ പ്രാരംഭപ്രവർത്തനങ്ങൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊച്ചി- ബം​ഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിനായി കിഫ്ബി ഫണ്ടുപയോ​ഗിച്ച് കിൻഫ്രാ പാലക്കാട് 1351 ഏക്കറിൽ ഇൻഡസ്ട്രിയൽ മാനുഫാക്ച്ചറിം​ഗ് ക്ലസ്റ്റർ എൽ.എം.സി ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്.

കെ.ബി.ഐ.സിയുടെ ഭാ​ഗമായി ​ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് എന്ന പേരിൽ പുതിയ പ്രോജക്റ്റ് വികസിപ്പിക്കുമെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. ഇത്ഒരു നോൺ മാനുഫാക്ചറിം​ഗ്ക്ലസ്റ്ററായും അങ്കമാലിയിലെ ബിസിനസ് കേന്ദ്രമായും വികസിപ്പിക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പലിശയോട് കൂടിയ വായ്പ നൽകാൻ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്.കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കാരോട് വരെയുള്ള എൻ.എച്ച്. 66ന്റെ 600 കിലോമീറ്റർ ദൂരമുള്ള ആറുവരിപ്പാത യാഥാർത്ഥ്യമാക്കുന്നത് ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം കിഫ്ബി പങ്കിട്ടതിനാലാണെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. ഇതിനായി കിഫ്ബി 6769.01 കോടി രൂപ അനുവദിക്കുകയും 5311 കോടി രൂപ എൻ.എച്ച്.എ.ഐയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

കൊവി‍ഡിന്ശേഷം കെ.എസ്.ആർ.ടി.സിക്ക് നടപ്പുസാമ്പത്തിക വർഷത്തിൽ 1822 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഈ വർഷം നോൻ പ്ലാനിൽ 1000 കോടി രൂപയും വിവിധ ഡിപ്പോ നവീകരണത്തിനായി 30 കോടി രൂപയും വകയിരുത്തും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *