2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകള്‍.
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകള്‍.
96 ശതമാനം 2000 നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ വ്യക്തമാക്കി. അവശേഷിക്കുന്ന നാല് ശതമാനം നോട്ടുകളുടെ മൂല്യമാണ് 14,000 കോടി.
മേയ് 19ന് 2000 രൂപ നോട്ടുകള്‍ പിൻവലിച്ച് ഉത്തരവിറക്കുമ്ബോള്‍ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളായിരുന്നു വിനിയമത്തിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ 30നുള്ളില്‍ 3.42 ലക്ഷം കോടി മൂല്യംവരുന്ന 2000 നോട്ടുകള്‍ ബാങ്കുകളിലെത്തി.ബാങ്കുകളില്‍ ചെന്ന് 2000 നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാവുക. ഒക്ടോബര്‍ ഏഴിന് ശേഷം റിസര്‍വ് ബാങ്കിന്‍റെ തിരഞ്ഞെടുത്ത 19 ഓഫിസുകളില്‍ 2000 നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകും.