പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന നികുതി കുറച്ച്‌ 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും

November 6, 2021
171
Views

കേന്ദ്ര സര്‍ക്കാര്‍ (Union government) പെട്രോളിനും (Petrol) ഡീസലിനും (Diesel) ലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ (Excise Duty) കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വില്‍പ്പന നികുതി/വാറ്റ് (VAT) നിരക്കുകള്‍ കുറച്ചു.പെട്രോളിന് 8.70 രൂപവരെയും ഡീസലിന് 9.52 രൂപ വരെയും നികുതിയിളവ് വരുത്തിയിട്ടുണ്ട്.

ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് നികുതി ഇളവ് നല്‍കിയപ്പോള്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചു. നികുതി കുത്തനെ വര്‍ധിപ്പിച്ചത് കേന്ദ്രമായതിനാല്‍, നികുതി വെട്ടിക്കുറയ്ക്കേണ്ടത് അവരുടെ ബാധ്യതയാണെന്നും തങ്ങളുടേതല്ലെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത വിവിധതരം സെസുകളിലെ കുത്തനെ വര്‍ദ്ധന ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ കേന്ദ്രം സ്വീകരിച്ച വിവിധ നടപടികള്‍ കാരണം വരുമാനത്തില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദം.

കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സ്വന്തം നിലയ്ക്ക് വില്‍പന നികുതി/ വാറ്റ് നിരക്കുകളില്‍ ഏറ്റവും വലിയ കുറവ് വരുത്തിയത് ലഡാക്കാണ്. നികുതി കുറവായതിനാല്‍ ചെറിയ മാറ്റം വന്നത് ഉത്തരാഖണ്ഡിലാണ്. പെട്രോളിന്റെ കാര്യത്തില്‍ ഉത്തരാഖണ്ഡില്‍ 0.81 രൂപയുടെ കുറവ് വരുത്തിയപ്പോള്‍ ന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ 7.66 രൂപയുടെ വരെ കുറവാണ് വരുത്തിയത്.

കര്‍ണാടക, പുതുച്ചേരി, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം, ബിഹാര്‍, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങള്‍ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

വില്‍പന നികുതി/ വാറ്റ് നിരക്കുകള്‍ കുറച്ച സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍

No.സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശംഡീസലിന് കുറച്ച നികുതിഡീസലിന് ആകെ കുറഞ്ഞത്പെട്രോളിന് കുറച്ച നികുതിപെട്രോളിന് ആകെ കുറഞ്ഞത്
1കര്‍ണാടക7.02 രൂപ19.49 രൂപ7.06 രൂപ13.35 രൂപ
2പുതുച്ചേരി7 രൂപ19.98 രൂപ7 രൂപ12.85 രൂപ
3മിസോറം6.82 രൂപ18.34 രൂപ6.80 രൂപ12.62 രൂപ
4അരുണാചല്‍പ്രദേശ്4.11 രൂപ15.43 രൂപ4.46 രൂപ10.06 രൂപ
5മണിപ്പൂര്‍3.26 രൂപ15.13 രൂപ5.45 രൂപ11.59 രൂപ
6നാഗാലാന്‍ഡ്5.11 രൂപ16.91 രൂപ5.54 രൂപ11.42 രൂപ
7ത്രിപുര4.95 രൂപ17.02 രൂപ6.10 രൂപ12.10 രൂപ
8അസം5.11 രൂപ17.07 രൂപ5.34 രൂപ11.52 രൂപ
9സിക്കിം7 രൂപ18.55 രൂപ7.10 രൂപ12.90 രൂപ
No.സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശംഡീസലിന് കുറച്ച നികുതിഡീസലിന് ആകെ കുറഞ്ഞത്പെട്രോളിന് കുറച്ച നികുതിപെട്രോളിന് ആകെ കുറഞ്ഞത്
10ബിഹാര്‍2.01 രൂപ13.98 രൂപ2.02 രൂപ7.89 രൂപ
11മധ്യപ്രദേശ്4.53 രൂപ17.03 രൂപ5.33 രൂപ11.60 രൂപ
12ഗോവ4.38 രൂപ16.81 രൂപ5.47 രൂപ11.42 രൂപ
13ഗുജറാത്ത്4.32 രൂപ17 രൂപ5.65 രൂപ11.53 രൂപ
14ദാദ്ര നഗര്‍ ഹവേലി4.99 രൂപ17.30 രൂപ6 രൂപ11.70 രൂപ
15ദാമന്‍ ദിയു4.98 രൂപ17.30 രൂപ5.98 രൂപ11.68 രൂപ
16ചണ്ഡിഗഡ്5.56 രൂപ17.26 രൂപ5.89 രൂപ11.71 രൂപ
17ഹരിയാന0.31 രൂപ12.10 രൂപ5.78 രൂപ11.67 രൂപ
18ഹിമാചല്‍ പ്രദേശ്5.86 രൂപ17.33 രൂപ5.89 രൂപ11.71 രൂപ


No.
സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശംഡീസലിന് കുറച്ച നികുതിഡീസലിന് ആകെ കുറഞ്ഞത്പെട്രോളിന് കുറച്ച നികുതിപെട്രോളിന് ആകെ കുറഞ്ഞത്
19ജമ്മു കശ്മീര്‍7.02 രൂപ18.69 രൂപ7.06 രൂപ12.83 രൂപ
20ഉത്തരാഖണ്ഡ്0 രൂപ11.82 രൂപ0.81 രൂപ6.64 രൂപ
21ഉത്തര്‍പ്രദേശ്0.29 രൂപ12.11 രൂപ5.77 രൂപ11.68 രൂപ
22ലഡാക്ക്7.94 രൂപ19.61 രൂപ7.66 രൂപ13.43 രൂപ

വില്‍പന നികുതി/ വാറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ തയാറാകാത്ത സംസ്ഥാനങ്ങള്‍

ഭരിക്കുന്ന പാര്‍ട്ടി / സഖ്യംസംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം
കോണ്ഡഗ്രസ്/ സഖ്യംരാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തമിഴ്നാട്
ആം ആദ്മി പാര്‍ട്ടിഡല്‍ഹി
തൃണമൂല്‍ കോണ്‍ഗ്രസ്പശ്ചിമ ബംഗാള്‍
ഇടതുമുന്നണികേരളം
ബിജെപി സഖ്യംഒഡീഷ
ടിആര്‍എസ്തെലങ്കാന
വൈഎസ്‌ആര്‍ കോണ്‍ഗ്രസ്ആന്ധ്രാപ്രദേശ്
Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *