നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; 29കാരനായ പ്രതിയെ 43 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച്‌ പോക്‌സോ കോടതി

November 27, 2021
404
Views

പുന്നയൂര്‍ക്കുളം: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ 43 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച്‌ പോക്‌സോ കോടതി.

പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ ജിതിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എംപി. ഷിബു കഠിന തടവിന് ശിക്ഷിച്ചത്. 43 വര്‍ഷത്തെ തടവിന് പുറമേ 1.75 ലക്ഷം രൂപ പിഴയും അടക്കണം.

കുട്ടിയെ പീഡിപ്പിച്ചതിന് 2016ലാണ് പൊലീസ് ജിതിനെതിരെ കേസ് എടുത്തത്. ജിതിന്‍ കുട്ടിയെ പലവട്ടം ലൈംഗിക ചൂഷണം നടത്തിയെന്നാണ് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വടക്കേകാട് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ള ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്. പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ.എസ്.ബിനോയ് ഹാജരായി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *