തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും പിഴ ചുമത്തുന്നത് തുടരുന്നു. മൂന്നുദിവസത്തിനിെട നാല് കോടി രൂപയാണ് ഈ ഇനത്തില്‍ പൊലീസ് ഈടാക്കിയത്. 70,000 പേരില്‍നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്.
മൂന്നുമാസത്തിനിടെ മാസ്ക് ധരികാത്തതിന് മാത്രം 55 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ് പിഴ ഈടാക്കിയത്. മേയില്‍ 2.60 ലക്ഷം, ജൂണില്‍ മൂന്ന് ലക്ഷം, ജൂലൈയില്‍ 4.34 ലക്ഷം എന്നിങ്ങനെയാണ് മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയവരുടെ എണ്ണം.
മറ്റ് കുറ്റങ്ങള്‍ക്ക് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥെന്റ മനോധര്‍മമനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യും. പല കുറ്റങ്ങള്‍ക്കും 1000 മുതല്‍ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. ഇതുമൂലം മാസ്ക് ലംഘനമൊഴികെ മറ്റ് കുറ്റങ്ങളില്‍ ആകെ എത്ര കിട്ടിയെന്നത് സംബന്ധിച്ച കൃത്യമായ തുക ലഭ്യമല്ല. ‘കോവിഡ് മാനദണ്ഡ ലംഘന’മെന്ന നിലയിലാണ് പെറ്റിയെഴുതുന്നത്.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിന് മേയില്‍ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ജൂണില്‍ 1.38 ലക്ഷമായും ജൂലൈയില്‍ 2.20 ലക്ഷമായും വര്‍ധിച്ചു.
ലംഘനങ്ങള്‍ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. മേയില്‍ 33664 പേരായിരുന്നെങ്കില്‍ ജൂണില്‍ അറസ്റ്റിലായത് 46,691 പേരാണ്. ജൂലൈയിലാകെട്ട 46,560ഉം. നിര്‍ദേശം പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് 40195 പേര്‍ക്കാണ് മേയില്‍ പിടിവീണത്. ജൂണിലിത് 80296ഉം ജൂലൈയില്‍ 94609ഉം. സമ്ബര്‍ക്ക വിലക്ക് ലംഘിച്ചതിന് മേയിലെ 1333ല്‍നിന്ന് ജൂലൈയിലേക്കെത്തുേമ്ബാള് 2959 ആയാണ് കേസുകള്‍ കൂടിയത്.