77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. എന്റെ പ്രകടനത്തിന്റെ പേരില്‍ 2019ല്‍ നിങ്ങളെന്നെ വീണ്ടും അധികാരത്തിലേറ്റി. അഭൂതപൂര്‍വമായ വികസനത്തിന്റേതാകും അടുത്ത അഞ്ചു വര്‍ഷം. 2047ല്‍ ഒരു വികസിത രാജ്യം എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണ കാലയളവാണ് അടുത്ത അഞ്ച് വര്‍ഷം.ഈ ചെങ്കോട്ടയില്‍ നിന്നുകൊണ്ട് അടുത്ത ഓഗസ്റ്റ് 15ന് രാജ്യത്തിന്റെ നേട്ടങ്ങളുടെയും വികസനത്തിന്റെയും കണക്കുകള്‍ എണ്ണിപ്പറയുമെന്ന് മോദി പറഞ്ഞു.തറക്കല്ലിട്ട പദ്ധതികള്‍ക്കെല്ലാം തന്റെ സര്‍ക്കാര്‍ തന്നെ ഉദ്ഘാടനം നിര്‍വഹിക്കും.ചെങ്കോട്ടയിലെ മോദിയുടെ 90 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് രാജ്യത്ത് അഴിമതിയുടെ സ്വജനപക്ഷപാതമാണ് നിലനിന്നിരുന്നതെന്ന് മോദി പറഞ്ഞു.രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞെന്നും ഒരു മൂന്നാം സാമ്ബത്തിക ശക്തിയായി ഇന്ത്യയെ വളര്‍ത്തുമെന്നും മോദി പറഞ്ഞു. തന്റെ കാലഘട്ടത്തില്‍ ഇന്ത്യ സാമ്ബത്തികമായി സ്ഥിരത കൈവരിച്ചെന്ന് മോദി അവകാശപ്പെട്ടു.
2047ല്‍ പതാക ഉയര്‍ത്തുമ്ബോള്‍ അത് വികസിത ഇന്ത്യയുടേതാണ് എന്നതായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.