പത്തനംതിട്ട : മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെച്ചായിരുന്നു സംഭവം. ഗണ്മാന് പരിക്കേറ്റു. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. ഗണ്മാന് പരിക്ക് പറ്റിയിട്ടുണ്ട്
അപകടത്തില്‍ ചിഞ്ചുറാണിയുടെ ഡ്രൈവറുടെ അശ്രദ്ധയാണ് പ്രധാന കാരണമെന്ന് വ്യക്തമാണ്. മികച്ച ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നിട്ടും മന്ത്രിമാര്‍ സ്വന്തം നിലയക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നതാണ് ഇത്തരത്തില്‍ അപകമുണ്ടാകാനുള്ള കാരണം. അപകടത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ കാറിന്റെ മുന്‍വശത്ത് കേടുപാടുണ്ടായിട്ടുണ്ട്. ഉടന്‍ തന്നെ മന്ത്രിയെ തിരുവല്ല ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു.