കോതമംഗലം: െഡന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിെവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
ബിഹാറില്‍നിന്ന് തോക്ക് വാങ്ങാനും കൊണ്ടുവരാനും സംഭവങ്ങള്‍ക്കും കൂട്ടുനിന്ന കണ്ണൂര്‍ ഇടച്ചൊവ്വ മുണ്ടയാട് കണ്ടമ്ബേത്ത് ആദിത്യനാണ് (27) രണ്ടാം പ്രതി. തോക്ക് കൊടുത്ത ബിഹാര്‍ സ്വദേശി സോനുകുമാര്‍ (22) മൂന്നാം പ്രതിയും ഇടനിലക്കാരനുമായ മനീഷ് കുമാര്‍ വെര്‍മ (21) നാലാം പ്രതിയുമാണ്. മാനസയെ വെടിെവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി രാഹുല്‍ നിവാസില്‍ രഖിലാണ് (32) ഒന്നാം പ്രതി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷിയാണുള്ളത്. ജില്ല പൊലീസ് മേധാവി കെ. കാര്ത്തിക്കിെന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ജൂലൈ 30ന് ആയിരുന്നു സംഭവം. മാനസ പേയിങ് െഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ തോക്കുമായെത്തിയ രഖില്‍ മാനസയെ വെടിെവച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ വി.എസ്. വിപിന്‍, എസ്.ഐമാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ്, മാര്ട്ടിന് ജോസഫ്, കെ.വി. ബെന്നി, എ.എസ്.ഐമാരായ വി.എം. രഘുനാഥ്, ടി.എം. മുഹമ്മദ്, സി.പി.ഒമാരായ അനൂപ്, ഷിയാസ്, ബേസില്‍, ബഷീറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.