അഫ്ഗാനിസ്താനിൽ വിദേശ കറൻസികൾ പൂർണമായും നിരോധിച്ച് താലിബാൻ

November 3, 2021
141
Views

കാബൂൾ: അഫ്ഗാനിസ്താനിൽ വിദേശ കറൻസികൾ പൂർണമായും നിരോധിച്ച് താലിബാൻ. താലിബാൻ അധികാരത്തിലെത്തിയതിനേ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിന് പിന്നാലെയാണ് താലിബാന്റെ നീക്കം.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താൽപ്പര്യങ്ങളും മുൻനിർത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാൻ കറൻസി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ലംഘിക്കുന്നവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും താലിബാൻ കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്താനിൽ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിർത്തി പ്രദേശങ്ങളിൽ വ്യാപാരത്തിനായി അയൽരാജ്യങ്ങളുടെ കറൻസി ഉപയോഗിക്കുന്നുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *