കൊവിഡ് വാക്‌സീനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കും: നരേന്ദ്ര മോദി

November 3, 2021
173
Views

ന്യൂഡല്‍ഹി; രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന് വേണ്ടി പ്രത്യേക ക്യാമ്ബുകള്‍ തുടങ്ങാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

വാക്‌സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിനു താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സീന്‍ സ്വീകരിക്കണം. ക്യാമ്ബുകളിലോ ആശുപത്രികളിലോ എത്തി വാക്‌സീന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Article Categories:
Health · India

Leave a Reply

Your email address will not be published. Required fields are marked *