‘ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണ്’; ആദ്യം താരം ഖേദം പറയട്ടെയെന്ന് കോണ്‍ഗ്രസ്

November 6, 2021
437
Views

തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന നടന്‍ ജോജുവിന്‍റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചു. ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു.

വൈറ്റില സംഘര്‍ഷത്തിനിടയില്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ജോജു കോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നത്. തനിക്കെതിരായ പ്രസ്താവനകള്‍ നേതാക്കള്‍ പരസ്യമായി പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ജോജുവിന്‍റെ നിലപാട്. ഈ ആവശ്യം തള്ളിയ ഡിസിസി പ്രസിഡന്‍റ്, ജോജു ആദ്യം ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാം. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്‍റെ നടപടി.

അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നിന്നാണെന്നു കരുതാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സമരത്തിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച രാഷ്ട്രീയ ശൈലി അംഗീകരിക്കാനാകില്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *