കൊല്ലം: തമിഴ്നാട് ഏര്‍വാടി പള്ളിയില്‍നിന്നും തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ടുപേര്‍ കല്ലട ആറ്റില്‍ മുങ്ങി മരിച്ചു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍, അല്‍ത്താഫ് എന്നിവരാണ് മുങ്ങിമരിച്ചത്. രണ്ട് വാഹനത്തിലായി കുടുംബത്തോടൊപ്പം തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ കല്ലടയാറ്റില്‍ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് മുങ്ങി മരിക്കുന്നത്. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.