സമരത്തിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് സംരക്ഷണ സമിതി: മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജില്ലാ പ്രസിഡൻ്റ്

November 8, 2021
260
Views

തിരുവനന്തപുരം : ബസ് ചാർജ് 12 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബസ്സുടമകളുടെ സംയുക്ത സംഘടനകൾ നവംബർ 9 നടത്താൻ തീരുമാനിച്ച സമരത്തിൽ നിന്ന് പ്രൈവറ്റ് ബസ് സംരക്ഷസമിതി പിൻവാങ്ങി. സംരക്ഷസമിതി ജില്ലാ പ്രസിഡൻ്റ് ശ്രീ അനൂപ് ചന്ദ്രനുമയി ഗതാഗത മന്ത്രി നേരിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം. അനൂപ് ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള എല്ല ബസുകളും നിരത്തിൽ ഇറങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

അതോടൊപ്പം ബസുടമകളുടെ പല സംഘടനകളും നിലവിൽ ഈ അനിശ്ചിത കാല സമരത്തോട് മുഖം തിരിച്ചിരിക്കുകയാണ്. കാരണം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കയറ്റിയിട്ട ബസുകൾ ഇപ്പോൾ സർവ്വീസ് നടത്താൻ ഇറക്കാൻ തന്നെ ഒരോ ബസ് ഉടമക്കും അമ്പതിനായിരം മുതൽ രണ്ട് ലക്ഷം വരെ മുടക്കേണ്ടി വന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അനശ്ചിതകാല പണിമുടക്ക് അഭികാമ്യം അല്ലന്നും സംഘടന നേതാക്കൾ അറിയിച്ചു.
അതിനാൽ തന്നെ ഇന്ന് രാത്രി മന്ത്രിയുമായി നടത്തുന്ന ചർച്ചകൾക്ക് അവസാനം നാളെ തീരുമാനിച്ചിരിക്കുന്നത് സമരം ബസുടമകൾ പിൻവലിക്കാൻ ആണ് സാധ്യത.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *