പാലക്കാട്: ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്ബ് കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്ബതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും ആര്‍പിഎഫ് കണ്ടെത്തിയത്.
പെണ്‍കുട്ടികള്‍ പ്രണയം അറിയിച്ചത് വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് വീട് വിട്ടതെന്ന് ആര്‍പിഎഫ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
കുട്ടികളുടെ കൈവശം നാല്പത്തിനായിരത്തോളം രൂപ വിലമതിക്കുന്ന ആഭരണവും ഒന്‍പതിനായിരത്തോളം രൂപയും ഉണ്ടായിരുന്നു. വീടുവിട്ട് പൊള്ളാച്ചിയിലും ഊട്ടിയിലും തങ്ങിയ കുട്ടികള്‍ ഗോവയിലേക്ക് പോകുന്നതിനാണ് കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവിടെവെച്ച് ആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥ ഇവരെ കണ്ടെത്തുകയായിരുന്നു.
നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്ബത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.