തമിഴ്നാട്ടിൽ കനത്ത മഴ: പലയിടങ്ങളിലും വെള്ളകെട്ട്; 3 മണിക്കൂർ കൂടി മഴ തുടരും, 16 ജില്ലകളിൽ ഇന്ന് അവധി

November 11, 2021
350
Views

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. മഴയും വെള്ളക്കെട്ടുകളുമുണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദ്ദേശം നൽകി. ബൈക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.

സംസ്ഥാനത്തെ 16 ജില്ലകളിൽ ഇന്ന് അവധിയാണ്. ചെന്നൈയിലെ 11 സബ് വേകൾ അടച്ചു. 3 മണിക്കൂർ കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ, വിമാന സർവീസുകൾ വൈകി. തിരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂർ ജില്ലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്. ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ക്യാമ്പുകൾ സജ്ജീകരിച്ചെന്നും സർക്കാരുകൾ അറിയിച്ചു.

കേരളത്തിലും പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി
ബൈപ്പാസ് റോഡും തകർന്നു. കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിൽവില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ആളപായമില്ല. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *