ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് 11,850 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, ഇത് ഇന്നലത്തെ കണക്കിനേക്കാള്‍ 5 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 555 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍, ഇന്ത്യയിലെ സജീവമായ കൊറോണ വൈറസ് കേസുകള്‍ മൊത്തം അണുബാധയുടെ 0.40 ശതമാനമാണ്, ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. രാജ്യത്തെ 1,37,416 കേസുകളുടെ എണ്ണം 267 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
അതേസമയം ഗവണ്‍മെന്റിന്റെ മെഡിക്കല്‍ റിസര്‍ച്ച് ഏജന്‍സിയും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊറോണ വൈറസ് വാക്സിന്‍ കോവാക്സിന്‍ കൊവിഡ്-19 നെതിരെ 77.8 ശതമാനം ഫലപ്രാപ്തിയുള്ളതായി ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച വിശകലനത്തില്‍ കണ്ടെത്തി.