വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ രാജ്യത്തെ കര്‍ഷക സംഘടനകള്‍ ആ?ഘോഷത്തിലാണ്. എത്ര ശ്രമിച്ചാലും പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കേന്ദ്രം മുട്ട് മടക്കിയതില്‍ കര്‍ഷക പ്രക്ഷോഭത്തിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത ആഗോള താരങ്ങള്‍ക്കും അഭിമാനിക്കാം.പോപ് ഗായിക റിഹാന, എന്റെര്‍ടെയ്‌മെന്റ് താരം മിയ ഖലീഫ, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്, മീന ഹാരിസ് തുടങ്ങി ഒരു പിടി പ്രമുഖ വ്യക്തികള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.
ട്വിറ്ററില്‍ വന്‍ ആരാധക വൃന്ദമുള്ള റിഹാന 2021 ഫെബ്രുവരി 2 നാണ് കര്‍ഷക സമരം സംബന്ധിച്ച് ആദ്യ ട്വീറ്റിടുന്നത്. കര്‍ഷക സമരം സംബന്ധിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പം എന്തു കൊണ്ട് നമ്മള്‍ ഇതേപറ്റി സംസാരിക്കുന്നില്ലെന്ന ചോദ്യവുമായിട്ടായിരുന്നു റിഹാനയുടെ ട്വീറ്റ്. ട്വീറ്റ് വലിയ വലിയ രീതിയില്‍ ചര്‍ച്ചയായി. മൂന്ന് ലക്ഷത്തിലേറെ റീ ട്വീറ്റാണ് റിഹാനയുടെ ഒറ്റ വരിയിലുണ്ടായത്. ആഴ്ചകളോളം റിഹാന ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തില്‍ വിഷയമാവുകയും ചെയ്തു.
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ ഇവര്‍ക്കെതിരെ കേസു വരെ വന്നു. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യത്മാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്.പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്താന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നുമായിരുന്നു ആരോപണം. എന്നാല്‍ വിവാദം ഗ്രേറ്റയെ പിന്നോട്ടടിച്ചില്ല. വീണ്ടും ശക്തമായിത്തന്നെ ഗ്രേറ്റ കര്‍ഷക സമരത്തിനൊപ്പം നിന്നു. മുന്‍ പോണ്‍ താരമായ മിയ ഖലീഫയും കര്‍ഷക സമരത്തിന് തുടര്‍ച്ചയായി പിന്തുണയറിയിച്ചിരുന്നു. ഒപ്പം കമല ഹാരിസിന്റെ സഹോദരി പുത്രിയും അഭിഭാഷകയുമായ മീന ഹാരിസ്, യൂട്യൂബര്‍ ലില്ലി സിംഗ്, കൊമേഡിയന്‍ ഹസന്‍ മിന്‍ഹാജ് തുടങ്ങിയവരും കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു