വെള്ളത്തില്‍ മുങ്ങിയ ബസുകള്‍ക്കുള്ളില്‍പ്പെട്ട് മരിച്ചത് 12 പേര്‍, ആന്ധ്ര പ്രളയത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 17 ആയി

November 20, 2021
346
Views

ഹൈദരാബാദ്: ആന്ധ്രാപദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. നൂറിലേറെപ്പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനും മറ്റുമായി എത്തിയ നിരവധി പേര്‍ ഇപ്പോഴും ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്ഷേത്രത്തിലേക്കുള്ള ചുരവും തിരുമല കുന്നുകളിലേക്കുള്ള നടപ്പാതയും പൂര്‍ണമായും അടച്ചു. തിരുപതിയിലെ സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്രെ കീഴിലുള്ള മൂന്ന് ബസുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതിനുള്ളില്‍ അകപ്പെട്ട 12 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കീഴിലുള്ള ദുരന്ത നിവാരണ സേനകള്‍ ദുരന്ത പ്രദേശങ്ങളില്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്തെ റോഡ്, റയില്‍, വ്യോമയാന സംവിധാനങ്ങളെല്ലാം നിലച്ച മട്ടാണ്. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍, കഡപ്പ, കുര്‍ണൂല്‍, അനന്ത്പൂര്‍ എന്നീ ജില്ലകള്‍ ചേര്‍ന്ന റായലസീമ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ തോര്‍ന്നിട്ടില്ല. കരകവിഞ്ഞൊഴുകുന്ന ചെയ്യേരു പുഴയുമായി ബന്ധപ്പെട്ട അണ്ണാമയ്യ ജലസേചന പദ്ധതിയേയും മഴ ബാധിച്ചിട്ടുണ്ട്. ഈ മാസം 25 വരെ കാ‌ഡപ്പ വിമാനത്താവളം അടഞ്ഞു കിടക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *