കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം മുതല്‍ തുടങ്ങിയതാണ് ഈ കാലം തെറ്റിയുള്ള മഴയും അനര്‍ത്ഥങ്ങളുമെന്ന് സംവിധായകന്‍ അലി അക്ബര്‍.
ശബരിമല സ്ത്രീ പ്രവേശനം മുതല്‍ എന്ന് താന്‍ പറഞ്ഞാല്‍ തന്നെ ചിലപ്പോള്‍ പരിഹസിച്ചേക്കാമെന്നും എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണെന്ന് സംവിധായകന്‍ പറയുന്നു. സ്ത്രീ പ്രവേശനത്തില്‍ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ചോദിക്കുന്നു.
അലി അക്ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇവിടെ പെരുമഴയാണ്, കാലം തെറ്റിയ മഴ, എന്ന് തുടങ്ങിയതാണ് ഈ അനര്‍ത്ഥങ്ങള്‍, ശബരിമല സ്ത്രീ പ്രവേശനം മുതല്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നേ പരിഹസിച്ചേക്കാം. പക്ഷെ അന്നുമുതല്‍ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്.. അനുഭവം കൊണ്ട് ഒന്ന് ഹരിച്ചു നോക്കൂ.. ഒന്നും നേരെ ചൊവ്വേ നടക്കുന്നില്ല, എല്ലാ മണ്ഡല കാലത്തും പരമാവധി ദുരിതം, സന്നിധാനത്ത് കടകള്‍ പോലും ആര്‍ക്കും വേണ്ട, നടവരവ് കുറഞ്ഞു, അയ്യപ്പന്മാര്‍ക്ക് കാനന വഴി ഇല്ല, സന്നിധാനത്ത് മന്ത്രിമാര്‍ പേക്കൂത്ത്, ഒന്ന് മുങ്ങിത്തൊഴാന്‍ പമ്ബ കനിയുന്നില്ല, ഇതൊക്കെ വെറും ഊഹങ്ങളല്ല സത്യമായാതാണ്, സ്ത്രീ പ്രവേശനത്തില്‍ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി, സാക്ഷാല്‍ പിണുവിന്റെ അവസ്ഥ എന്ത്? സമാധാനമുണ്ടോ? ഒന്നിന് പുറകെ ഒന്നായി അയാളെ വേട്ടയാടാന്‍ സ്വപ്ന മുതല്‍ നമ്മുടെ പുരാവസ്തുക്കാരന്‍ വരെ വന്നില്ലേ? കാലം കലികാലം എന്ന് വെറുതെ പറഞ്ഞാല്‍ പോരാ… ദുഷ്ട ശക്തികള്‍ക്ക് ഈശ്വരന്‍ പണികൊടുക്കുന്ന കാലം… പാവം നമ്മളും അതില്‍ അനുഭവിക്കുന്നു.. ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പ. ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു. മൂപ്പര്‍ക്ക് അതിഷ്ടാവും, പുരോഗമന പാര്‍ട്ടി നേതാവല്ലേ.