മരുമകള്‍ നട്ടുവളര്‍ത്തിയ തൈയ്യിലെ പപ്പായ അമ്മായിയമ്മ പറിച്ചു; കണ്ണൂരില്‍ യുവതി അമ്മായിയമ്മയെ വെട്ടി

November 23, 2021
246
Views

കണ്ണൂര്‍: പപ്പായ  പറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മരുമകള്‍  അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ചെറുകുന്നില്‍ ഇന്നലെയായിരുന്നു സംഭവം. സരോജിനി എന്ന സ്ത്രീക്കാണ് മരുമകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.


സംഭവത്തില്‍ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. സിന്ധു നട്ടുവളര്‍ത്തിയ പപ്പായ തൈയ്യില്‍ നിന്ന് സരോജിനി പപ്പായ പറിച്ചതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയെ വെട്ടുകയായിരുന്നു.

സരോജിനിയുടെ കൈക്കാണ് പരിക്കേറ്റത്. സിന്ധുവും സരോജിനിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറയുന്നു. സരോജിനിയുടെ പരിക്ക് ഗുരുതരമല്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *