ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പ് നല്‍കാതെയെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകളാണ് തുറന്നത്. അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ബാക്കി നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.
ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ഏകദേശം മൂന്നടിയോളമാണ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. പെരിയാര്‍ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.