ഓഫിസില്‍ സ്വപ്ന കയറി ഇറങ്ങിയിട്ട് അറിയാഞ്ഞതെന്തേ?, സിപിഎം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

December 12, 2021
143
Views

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം പേരൂര്‍ക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമര്‍ശനം.

ഓഫിസില്‍ സ്വപ്ന കയറി ഇറങ്ങിയിട്ട് മുഖ്യമന്ത്രി അറിയാഞ്ഞതെന്തെന്ന വിമര്‍ശനമാണ് പ്രധാനമായി ഉയര്‍ന്നത്. ഏരിയ കമ്മിറ്റി ഓഫിസില്‍ ആരെങ്കിലും കയറി ഇറങ്ങിയാല്‍ ഏരിയ സെക്രട്ടറി അറിയില്ലേ എന്ന വാദമുയര്‍ത്തിയായിരുന്നു വിമര്‍ശനം.

കെ.റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മുഴുവന്‍ അഴിമതിയാണെന്ന സംശയം ജനത്തിനുണ്ട്. എസ്.സി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനെ പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം. തട്ടിപ്പിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *