ഫിഷറീസ് വി സി നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍

December 14, 2021
247
Views

ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതിയിലാണ് ഗവര്‍ണര്‍ നിലപാടറിയിച്ചത്. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിര്‍ദേശിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഒന്‍പത് പേരെ അഭിമുഖം നടത്തിയാണ് സേര്‍ച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

വി സി ആയുളള റിജി കെ ജോണിന്റെ നിയമനം സാധുവാണോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോടും ചാന്‍സലറോടും വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഇന്ന് ഗവര്‍ണറുടെ മറുപടി.

ഫിഷറീസ് വി സി നിയമനത്തില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഹര്‍ജി കോടതിയിലെത്തിയത്. യുജിസി, ഫിഷറീസ് സര്‍വകലാശാലാ ആക്ടുകളില്‍ പാനല്‍ നിര്‍ബന്ധമാണെന്ന കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് റിജി ജോണിന്റെ നിയമനം എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി നല്‍കിയത് ഒരാളുടെ പേര് മാത്രമാണ് നല്‍കിയത് എന്നും തെരഞ്ഞെടുപ്പിനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

2021 ജനുവരി 22 ന് ഫിഷറീസ് സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സേര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിര്‍ദേശം ചെയ്ത്. ഫിഷറീസ് സര്‍വകലാശാല ഡീന്‍ ആയിരുന്നു ഡോ. റിജി ജോണ്‍. നേരത്തെ തമിഴ്‌നാട്ടിലെ ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു റിജി ജോണ്‍.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *