തിരുവനന്തപുരം: മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടന്മാരില് ഒരാളാണ് മനോജ് കുമാര്‍. നടി ബീന ആന്റണിയുടെ ഭര്‍ത്താവ് എന്ന നിലയിലും താരം ആരാധകര്‍ക്ക് പ്രിയങ്കരനാണ്.
എന്നാല്‍ ഇപ്പോള്‍ താരം നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബെല്‍സ് പാള്‍സി എന്ന രോഗം കാരണം തന്റെ മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്നാണ് മനോജ് വെളിപ്പെടുത്തിയത്.
നടന് മനോജിന്റെ മുഖം കോടിപ്പോയതോടെ ബെല്‍സ് പാള്‍സി എന്ന രോഗം കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എ സി ഡയറക്ട് ആയി നമ്മുടെ മുഖത്തടിക്കുക, ഫുള്‍ടൈം എ സിയില്‍ ജോലി ചെയ്യുന്നവര്‍, അതൊക്കെ വളരെ അപകടകരമാണ്. അത് നിങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ക്കും വരാവുന്ന ഒരു രോഗമാണ്. വന്നാലും പേടിക്കരുതെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദമായ കുറിപ്പുമായി ഇഎന്‍ടി ഡോക്ടര്‍ വിനോദ് ബി നായര്‍ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ടെലിവിഷന്‍ താരം മനോജ് തന്‍്റെ മുഖം കോടിയ കാര്യം സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കു വച്ചത് കൊണ്ട് ശ്രദ്ധ നേടിയ ഒരു അസുഖമാണ് ബെല്‍സ് പാന്‍സി. 10 ലക്ഷം പേരില്‍ ഒരാള്‍ക്ക് വരുന്ന അസുഖം.
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇത് തുടങ്ങി ചികിത്സ എടുക്കാന്‍ വൈകരുത്. പലരും വൈകാറുണ്ട്. 24 മണിക്കൂറിനകം ആന്‍്റി വൈറല്‍ മരുന്നുകളും സ്റ്റീറോയ്ഡും ഉപയോഗിക്കണം. ഇത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ ചികിത്സ ചിലപ്പോള്‍ ഫലം കാണില്ല. കൃത്യമായി ചികിത്സിച്ചാലും കോടല്‍ നിലനില്ക്കുവാനുള്ള സാധ്യതകളുണ്ട്.
സാധാരണ ഗതിയില്‍ ഒരു മാസം കൊണ്ട് ഭേദമാകും. ആ വശത്തെ കണ്ണ് അടയ്ക്കുവാന്‍ സാധിക്കില്ല എന്നുള്ളത് പ്രശ്നം ആകാന്‍ സാധ്യതയുണ്ട്. കണ്ണുതുറന്ന് ഇരുന്നാല്‍ ഇന്ഫെക്ഷന് വരും. അതും ശ്രദ്ധിക്കണം.
ഇതേക്കുറിച്ചുള്ള ഒരു ലിങ്ക് കമന്‍്റില്‍ കൊടുക്കുന്നു