കോ​വോ​വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ അ​നു​മ​തി

December 18, 2021
245
Views

ന്യൂ​ഡെല്‍​ഹി: ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശി​യ കൊറോണ വാ​ക്സി​നാ​യ കോ​വോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​വ​വാ​ക്സി​നു കീ​ഴി​ൽ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് വാ​ക്സി​ൻ നി​ർ​മി​ക്കു​ന്ന​ത്.

താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് കൊറോണ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ള്‍​ക്ക് ഇ​ത് ആ​വ​ശ്യ​മാ​യ ഉ​ത്തേ​ജ​നം ന​ല്‍​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. കൊറോണയ്ക്ക് എതിരായ പോ​രാ​ട്ട​ത്തി​ല്‍ ഇ​തു മ​റ്റൊ​രു നേ​ട്ട​മാ​ണെ​ന്ന് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ സി​ഇ​ഒ അ​ദാ​ര്‍ പൂ​നാ​വാ​ല പ്ര​തി​ക​രി​ച്ചു.‌‌‌

താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ വ​ർ​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് കോ​വോ​വാ​ക്‌​സ് വാ​ക്‌​സി​ന്‌ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 41 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും അ​വ​രു​ടെ ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​ന​ത്തി​നു​പോ​ലും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 98-ഓ​ളം രാ​ജ്യ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ ജ​ന​സം​ഖ്യ​യു​ടെ 40 ശ​ത​മാ​നം ആ​ള്‍​ക്കാ​ര്‍​ക്ക് പോ​ലും വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​യി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Article Categories:
India · Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *