രണ്ട് കൊലപാതകങ്ങളില്‍ വിറങ്ങലിച്ചിട്ടും സഹപ്രവര്‍ത്തകന്റെ സംസ്‌കാരത്തിനും മുന്‍പേ കേരള പോലീസിന് മുഖ്യം ക്രിക്കറ്റ് കളി

December 19, 2021
205
Views

തിരുവനന്തപുരം : ഡ്യൂട്ടിക്കിടയില്‍ മുങ്ങിമരിച്ച സഹപ്രവര്‍ത്തകന്റെ സംസ്‌കാരം നടക്കുന്നതിന് മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് മത്സരം നടത്തിയത് വിവാദമായി. സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന്‍ മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഡ്യൂട്ടിക്കിടയില്‍ മുങ്ങിമരിച്ച സഹപ്രവര്‍ത്തകന്റെ സംസ്‌കാരം നടക്കുന്നതിസൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് മത്സരം നടത്തിയത് വിവാദമായി.

പോത്തന്‍കോട് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോകുമ്ബോഴാണ് പൊലീസ് ഉദ്യോഗസ്ഥനായ ബാലു വര്‍ക്കലയ്ക്ക് സമീപം വള്ളം മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഉദ്യോഗസ്ഥന്റെ മൃതദേഹം എസ്‌എപി ക്യാമ്ബില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്, ഇതിനു ശേഷം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും. എന്നാല്‍ ഇതിനിടയില്‍ തലസ്ഥാനത്ത് ഐപിഎസ് ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം നടക്കുകയാണ്.

എഡിജിപി ഉള്‍പ്പെടെയുള്ളവരുടെ ക്രിക്കറ്റ് മത്സരം മാറ്റിവയ്ക്കാനുള്ള സാമാന്യ മര്യാദ പോലും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ എഡിജിപി യോഗേഷ് ഗുപ്ത, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യ, തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന തുടങ്ങിയവരാണ് പങ്കെടുത്തത്. സഹപ്രവര്‍ത്തകന്റെ മരണത്തിന് പുറമേ ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. നാട്ടില്‍ അക്രമ സംഭവങ്ങള്‍ നടക്കുമ്ബോഴും ക്രിക്കറ്റ് മത്സരത്തിന്റെ തിരക്കിലാണ് നാട്ടിലെ നിയമപാലകരുടെ മേധാവികള്‍.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *