ന്യൂ ഡെൽഹി: ബി.എസ്.പി. എം.പി. ഡാനിഷ് അലിക്ക് കൊറോണ സ്ഥിരീകരിച്ചു. നടപ്പു പാർലമെന്റ് സമ്മേളനത്തിൽ, തിങ്കളാഴ്ച വരെ അലി പങ്കെടുത്തിരുന്നു. കൊറോണ പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചയാളാണ് അലി. എന്നിട്ടും തനിക്ക് കൊറോണ പിടിപെട്ടുവെന്നും സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തുകയും ഐസൊലേഷനിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് ഡാനിഷ് അലി അറിയിച്ചിട്ടുള്ളത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും ഇന്ന് കൊറോണ പോസിറ്റീവായി. ഇന്നലെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും ഐസൊലേഷനിൽ പോകണം. ചെറിയ ലക്ഷണങ്ങളേ ഉള്ളൂവെന്നും ഉടൻ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.