പോലീസ് അപഹാസ്യപരമായി പെരുമാറിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് പോലീസ് ക്രൂരമായി തന്നെ മര്‍ദിച്ചുവെന്നും തന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും വെളിപ്പെടുത്തി മുഹമ്മദ് ഫിറോസ് എന്ന യുവാവ് രംഗത്ത്.
കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുവാവ്. ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറേയ്ക്ക് യുവാവ് മറുപടിയും നല്‍കി. എന്ത് തെളിവാണ് താന്‍ നല്‍കേണ്ടതെന്ന് യുവാവ് പോലീസിനോട് ചോദിക്കുന്നു.
എന്നെ മര്‍ദ്ധിക്കുമെന്നും എന്റെ ഉമ്മായെ സ്വീകരിക്കുമെന്നുമായിഉര്‍ന്നു പോലീസുകാര്‍ പറഞ്ഞത്. വളരെ മോശമായ ഭാഷയാണ് അവര്‍ ഉപയോഗിച്ചത്. പൊലീസിന് പെറ്റി അടിക്കാന്‍ മാത്രമല്ല, ക്വട്ടേഷനും അറിയാമെന്നും പോലീസ് പറഞ്ഞതായി യുവാവ് പറയുന്നു. പോലീസിന്റെ മര്‍ദ്ദനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവാവ് പറയുന്നു. തന്നെ ആക്രമിച്ചിട്ടില്ലെന്ന് പറയുന്ന പോലീസിന്റെ വാക്കുകള്‍ താന്‍ എങ്ങനെ തെളിയിക്കണമെന്നാണ് ഫിറോസ് ചോദിക്കുന്നു.
‘ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനല്ല. ഒരു പാര്‍ട്ടിയിലും ഞാന്‍ പങ്കെടുത്തിട്ടില്ല. ഒരു പ്രകടനത്തിലും ഞാന്‍ പോയിട്ടില്ല. കൊലപാതകത്തില്‍ എന്റെ പങ്കെന്തെന്ന് ചോദിച്ചായിരുന്നു ആദ്യം മര്‍ദ്ദനം. വന്ദേമാതരം വിളിപ്പിച്ചു. ചുരുളി സിനിമ തോറ്റുപോകുന്ന തെറിയാണ് വിളിച്ചത്. ഞാന്‍ വേശ്യയ്ക്കുണ്ടായത് ആണോയെന്ന് ചോദിച്ചു. എന്റെ ഉമ്മായെ കൊണ്ട് കൊടുക്കാന്‍ പറഞ്ഞു. മുറിച്ച കാക്കാമാര്‍ക്ക് മാത്രമേ നിന്റെ ഉമ്മയെ കൊടുക്കുകയുള്ളോ? മുറിക്കാത്ത കാക്കാമാര്‍ക്ക് നിന്റെ ഉമ്മയെ കൊടുക്കില്ലേ എന്ന് അവരെന്നോട് ചോദിച്ചു. എന്നെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. കാര്യമില്ലാത്ത കാര്യത്തിന് മര്‍ദ്ധിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്’, യുവാവ് ആരോപിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ്, കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്ഡിപിഐ പരാതിയും നല്‍കിയിരുന്നു.