ഫ്ലാറ്റ് തട്ടിപ്പ്; പി ടി ഉഷക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ജെമ്മ

December 25, 2021
176
Views

കോഴിക്കോട് ; ഫ്ലാറ്റ് വാങ്ങി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്ത് വഞ്ചിച്ച സംഭവത്തില്‍ പി ടി ഉഷക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ജെമ്മ ജോസഫ്. സ്വകാര്യ ഫ്ലാറ്റ് നിര്‍മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവര്‍ത്തിച്ചു. ഇതിന്റെ പേരില്‍ ഉഷ ചില ആനുകൂല്യങ്ങള്‍ പറ്റിയെന്നും ജെമ്മ ജോസഫ് ഇന്നലെ കോഴിക്കോട് പ്രസ്സ് ക്ലബില്‍ പറഞ്ഞു.

പരാതി നല്‍കിയെങ്കിലും പോലീസ് ഉഷക്കൊപ്പമാണ്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് സംശയമുണ്ട്. വെള്ളയില്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുത്തതല്ലാതെ മറ്റു നടപടികളുണ്ടായിട്ടില്ല. തനിക്ക് പണം തിരികെ ലഭിക്കണം അതിനായുള്ള ശ്രമം തുടരും. ഫ്ലാറ്റ് തട്ടിപ്പിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തന്റെ പേര് പുറത്തുപറഞ്ഞാല്‍ ശരിയാക്കുമെന്ന് ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ജെമ്മ ജോസഫ് ആരോപിച്ചു.

അടുത്ത സുഹൃത്തായ പി ടി ഉഷയുടെ നിര്‍ബന്ധ പ്രകാരമാണ് കോഴിക്കോട് ഫ്ലാറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. കരിക്കാംകുളത്തിനും തടമ്ബാട്ടുതാഴത്തിനും ഇടയിലുള്ള, “മെലോ ഫൗണ്ടേഷന്‍ എന്ന കമ്ബനിയുടെ “സ്‌കൈവാച്ച്‌’ ഫ്ലാറ്റ് വാങ്ങാന്‍ 46 ലക്ഷം രൂപയാണ് ഉടമയായ ആര്‍ മുരളീധരന്‍ വാങ്ങിയത്. 1,012 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള ഫ്ലാറ്റിനാണ് വന്‍തുക വാങ്ങിയത്. കോഴിക്കോട്ട് അന്വേഷിച്ചപ്പോള്‍ ഈ അപ്പാര്‍ട്ട്‌മെന്റിലെ അപൂര്‍വം ഫ്ലാറ്റുകള്‍ മാത്രമാണ് വിറ്റുപോയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സൗകര്യങ്ങളുള്ള മെച്ചപ്പെട്ട ഫ്ലാറ്റാണെന്ന് ഉഷ ഉറപ്പു നല്‍കിയിരുന്നു.

പണം കൊടുക്കുന്നതിന് മുമ്ബ് പല തവണ ഫ്ലാറ്റ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉഷ പല കാരണങ്ങള്‍ പറഞ്ഞ് മുടക്കുകയായിരുന്നു. മാര്‍ച്ച്‌ എട്ടിന് രണ്ട് ലക്ഷത്തിന്റെയും 15ന് 44 ലക്ഷത്തിന്റെയും ചെക്ക് നെയ്‌വേലിയിലെ വീട്ടില്‍ വന്ന് ഉടമ മുരളീധരന്‍ വാങ്ങിയിരുന്നു. 35,000 രൂപ മാസവാടക തരാമെന്നും ഇരുവരും വാഗ്‌ദാനം നല്‍കിയിരുന്നു. എന്നാല്‍, ഏപ്രില്‍ 15ന് ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്ത് തരാമെന്ന് പറഞ്ഞ ഇവര്‍ പിന്നീട് വഞ്ചിക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ ചെയ്യാതെ നീട്ടിക്കൊണ്ടുപോകുക മാത്രമല്ല വാഗ്‌ദാനം ചെയ്ത വാടകയും നല്‍കിയില്ല. കരാറിന് വിരുദ്ധമായ പ്രവൃത്തിയാണ് നടത്തിയത്. തുടക്കത്തില്‍ ഫ്ലാറ്റിന്റെ കാര്യങ്ങളും മറ്റും നിരന്തരം ഫോണിലൂടെ സംസാരിച്ചിരുന്ന ഉഷ പിന്നീട് കൈയൊഴിഞ്ഞതായും ജെമ്മ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *