ദേവികുളം തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്തക്കാൻ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തതിൽ മറുപടിയുമായി എസ് രാജേന്ദ്രൻ. മെന്പർഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാർട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രൻ പറഞ്ഞു.
മറ്റൊന്നിനെ പറ്റിയും ഇപ്പോൾ പ്രതികരിക്കാനില്ല. പാർട്ടിക്ക് തന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു സാധാരണ മെമ്പറായി പാർട്ടിയിൽ തുടരാൻ അനുവദിക്കണമെന്ന കാട്ടി ജൂലൈ മാസത്തിൽ പാർട്ടിക്ക് കത്ത് നൽകിയതാണ്. അതിനുശേഷമാണ് സമ്മേളനങ്ങളിൽ നിന്ന് ഒഴിവായി നിന്നത്. 40 വർഷം പാർട്ടിയിൽ പ്രവർത്തിച്ചത് ആത്മാർത്ഥമായാണ്. പാർട്ടി പുറത്താക്കിയാലും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. ജീവിക്കാൻവേണ്ടി പാർട്ടിയിൽ ചേർന്ന് ആളല്ല. പാർട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്. പ്രതിസന്ധി കാലഘട്ടത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആത്മാർത്ഥമായി കൂടെ നിന്നിട്ടുണ്ട്’- എസ്.രാജേന്ദ്രൻ പറഞ്ഞു.
പാർട്ടി നടപടി വരുന്നതിനുമുമ്പ് പൊതു വേദികളിലെഎംഎംമണിയുടെ പ്രതികരണം ശരിയായില്ലെന്നും എസ് രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുമുതലാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. പാർട്ടിയോട് ഒരു തരത്തിലുള്ള വിശ്വാസക്കുറവ് ഇപ്പോഴും തനിക്കല്ലിന്നും എസ് രാജേന്ദ്രൻ പറഞ്ഞു.