വാഷിംഗ്ടണ്‍: ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ തകര്‍ക്കും. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തുടരുകയാണ്. ഇതിനോടൊപ്പം അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നത് കൊവിഡ് സുനാമിക്ക് കാരണമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവില്‍ കൊവിഡ് തീവ്രമാകില്ലെന്ന് പറയാന്‍ കഴിയുന്ന ആധികാരികമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും ഗെബ്രിയേസസ് പറഞ്ഞു.
ലോകാരോഗ്യസംഘടനയില്‍ അംഗങ്ങളായ 194 രാജ്യങ്ങളില്‍ 92 എണ്ണവും ഈ വര്‍ഷം അവസാനത്തോടെ 40 ശതമാനം പേര്‍ക്കും വാക്സിന് നല്‍കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ലോകത്തെ 70 ശതമാനം പേര്‍ക്കും വാക്സിന് നല്‍കുകയെന്ന ലക്ഷ്യം നേടണമെന്നും ലോക രാജ്യങ്ങളോട് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.