ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല.
സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്.
ചർച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്ട്രീയക്കാരനല്ല. അനിശ്ചിതാവസ്ഥയുടെ കാര്യമില്ല. ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടൻ ഒപ്പിടും. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ല. തെറ്റ് സംഭവിച്ചത് താൻ തന്നെ സമതിച്ചതാണ്. വിമർശനങ്ങൾക്ക് ചില പരിധിയുണ്ട്.
സമൂഹ മാധ്യമങ്ങളിൽ അടക്കം പാർട്ടികളും യുവജനസംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് എതിരായ അധിക്ഷേപങ്ങൾ തടയാൻ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. ചില കാര്യങ്ങൾ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ്സ് മാനിച്ചു വെളിപ്പെടുത്തുന്നില്ല എന്നും ഗവർണർ പറഞ്ഞു.