ന്യൂ ഡെൽഹി: വൈഷ്ണോദേവി ക്ഷേത്രത്തിലെ ദുരന്തത്തില്‍ അന്വേഷണ സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കും, സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് വൈഷ്ണോദേവി ക്ഷേത്രത്തില്‍12 പേർ മരിക്കുകയും, പതിനാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. പുതുവര്‍ഷ ദിനത്തില്‍ ഇരുപത്തിയ്യായിരത്തിലധികം പേര്‍ ദർശനം നടത്തുമ്പോഴായിരുന്നു അപകടം. ദർശനത്തിനെത്തിയവരിൽ ചിലർ തമ്മിലുണ്ടായ വാഗ്വാദം പിന്നീട് തിക്കിനും തിരക്കിനും ഇടയാക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ കുറിച്ച് ആഭ്യന്തര പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷണം നടത്തും. പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അപകടത്തെ കുറിച്ച് വിശദീകരിച്ചതായി ജമ്മുകശ്മീര്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ മനോജ് സിൻഹ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയും ലഫ്റ്റനന്‍റ് ഗവര്‍ണറും വൈഷ്ണോ ക്ഷേത്ര ബോര്‍ഡും. സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.