ഒരു പോലീസ് കേസ് പോലുമില്ലാത്ത വീട്ടമ്മ സാമൂഹ്യ വിരുദ്ധരുടെ പട്ടികയില്‍; സംഭവം വടകരയില്‍

January 4, 2022
735
Views

വ​ട​ക​ര: പൊ​ലീ​സ് കേ​സു​ക​ളി​ലൊ​ന്നും ഉ​ൾ​പ്പെ​ടാ​ത്ത വീ​ട്ട​മ്മ​യെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​താ​യി പ​രാ​തി. എ​ട​ച്ചേ​രി സ്വ​ദേ​ശി​നി ഷി​മി കു​ന്ന​ത്താ​ണ് എ​ട​ച്ചേ​രി പൊ​ലീ​സി​ന്‍റെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് ആ​ധാർ കാ​ർ​ഡ്, മൊ​ബൈ​ൽ ന​മ്പ​ർ, ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്, കു​ടും​ബ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചെ​ന്ന് ഷി​മി പറഞ്ഞു. ഭ​ർ​ത്താ​വ് കൊ​ല്ല​ങ്ക​ണ്ടി ര​ജീ​ഷി​നെ​യും പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വീ​ട്ടി​ലെ​ത്തി ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള പ​ട്ടി​ക​യി​ലെ ചി​ല​രെ അ​റി​യാ​മോ എ​ന്ന് പൊ​ലീ​സ് ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്തെ ഒ​രു പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ത​നി​ക്കെ​തി​രെ കേ​സി​ല്ല. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ല. അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഭ​ർ​ത്താ​വും മ​ക​നു​മൊ​പ്പം കു​ടും​ബ ജീ​വി​തം ന​യി​ക്കു​ക​​യാ​ണ്. എ​ന്നി​ട്ടും പ​ട്ടി​ക​യി​ൽ ഉൾപ്പെട്ട​തെ​ങ്ങ​നെ​യെ​ന്ന് ഷി​മി ചോ​ദി​ക്കു​ന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *