വീണ്ടും വിവാദത്തില്‍ കുടുങ്ങി ‘കോർഡെലിയ’; കൊവിഡ് രോഗികളുമായി മുംബൈയിലേക്ക് തിരിച്ചയച്ചു

January 4, 2022
282
Views

മുംബൈ: പുതുവര്‍ഷാഘോഷത്തിന് പുറപ്പെട്ട ആഡംബര കപ്പലിലെ യാത്രക്കാരില്‍ 66 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കപ്പല്‍ തിരികെ അയച്ച് ഗോവ. രണ്ടായിരം പേരുമായി മുംബൈയില്‍ നിന്ന് പുറപ്പെട്ട കപ്പലാണ് ഗോവയിലെ മുർമുഗാവ്‌ തുറമുഖത്ത് നിന്ന് തിരിച്ച് അയച്ചത്. കൊറോണ പോസിറ്റീവായ യാത്രക്കാരില്‍ വലിയൊരു ശതമാനം പേരും ഗോവയിലെ ആരോഗ്യ കേന്ദ്രത്തില്‍ ക്വാറന്‍റൈന്‍ ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെയാണ് നടപടി. നൂറു കണക്കിന് മലയാളി യാത്രക്കാരും കപ്പലിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെയാണ് ആഡംബര ക്രൂയിസ് കപ്പലായ കോർഡെലിയ ഗോവ തിരിച്ചയച്ചത്. ക്രൂ അംഗങ്ങളില്‍ ചിലര്‍ കൊറോണ പോസിറ്റീവായതിന് പിന്നാലെയായിരുന്നു കപ്പലിലെ യാത്രക്കാര്‍ക്ക് കൊറോണ പരിശോധന നടത്തിയത്. ഞായറാഴ്ചയാണ് ക്രൂ അംഗങ്ങള്‍ കൊറോണ പോസിറ്റീവായത്. കൊറോണ ബാധിച്ച യാത്രക്കാര്‍ കപ്പലില്‍ തുടരുമെന്നാണ് ഷിപ്പിംഗ് ഏജന്‍സി വ്യക്തമാക്കുന്നത്. കൊറോണ പോസിറ്റീവായ യാത്രക്കാരില്‍ 27 പേരാണ് ഗോവയില്‍ ക്വാറന്‍റൈന്‍ ചെയ്യാന്‍ വിസമ്മതിച്ചത്. കപ്പലിലെ ക്രൂ അംഗങ്ങളായ ആറുപേരെ ഗോവയില്‍ ക്വാറന്‍റൈന്‍ ചെയ്തിരിക്കുകയാണ്. യാത്രക്കാര്‍ വഴങ്ങാതെ വന്നതോടെയാണ് ദക്ഷിണ ഗോവ ജില്ലാ ഭരണകൂടം കര്‍ശന നിലപാട് സ്വീകരിച്ചത്.

ക്വാറന്റൈന്‍ ചെയ്യാന്‍ തയ്യാറായി ഗോവയിലിറങ്ങിയ യാത്രക്കാരേയും കപ്പലില്‍ തിരികെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. കപ്പലില്‍ കൊറോണ പോസിറ്റീവായവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കുമെന്ന് ഷിപ്പിംഗ് ഏജന്‍സ് വ്യക്തമാക്കി. ഒമിക്രോണ്‍ ആശങ്കകള്‍ വ്യാപകമാവുന്നതിനിടയിലായിരുന്നു യാത്രക്കാര്‍ കപ്പലില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പുറപ്പെട്ടത്.

മാസങ്ങള്‍ക്ക് മുന്‍പ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഈ കപ്പലില്‍ നടത്തിയ റെയ്ഡിലാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്.

നിലവില്‍ മഹാരാഷ്ട്രയിലും ഡെൽഹിയിലും കൊറോണ കേസുകള്‍ കുത്തനെ കൂടുകയാണ്. ഇത്തരത്തില്‍ കൊറോണ ഹോട്ട് സ്പോട്ട് ആയ ആദ്യ കപ്പല്‍ ഡയമണ്ട് പ്രിന്‍സസ് ആണ്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയന്‍റെ പഴയ ക്രൂയിസ്​ കപ്പലാണിത്​. പക്ഷേ ഫൈവ്​സ്​റ്റാറിന്​ സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കോർഡെലിയ എന്ന ഈ കപ്പല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുന്ന ഒരു ആഡംബര കൊട്ടാരമാണ്. കടലിന്‍റെ മകളെന്നാണ് കെൽറ്റിക്​ ഭാഷയിൽ കോർഡെലിയ എന്ന വാക്കിന്റെ അർഥം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *