പ്ര​ധാ​ന​മ​ന്ത്രിയുടെ കൃ​ഷി സഹായധനം അനര്‍ഹമായി വാങ്ങിയവര്‍​ തി​രി​ച്ച​ട​ക്കണം

January 5, 2022
141
Views

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ 3413 പേ​ര്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സ​മ്മാ​ന്‍ നി​ധി ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്ത​ല്‍. ഇ​വ​രി​ല്‍​നി​ന്ന് തു​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കൃ​ഷി​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ​വ​രി​ല്‍ ഉ​യ​ര്‍​ന്ന ശ​മ്ബ​ള​വും പെ​ന്‍​ഷ​നും വാ​ങ്ങു​ന്ന​വ​രും നി​കു​തി അ​ട​ക്കു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ​യു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ര​ണ്ട് ഹെ​ക്ട​റി​ല്‍ താ​ഴെ ഭൂ​മി​യു​ള്ള​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന പ​ദ്ധ​തി പ​ല​രും വ്യാ​ജ സ​ത്യ​വാ​ങ്​​മൂ​ലം ന​ല്‍​കി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ങ്ങ​നെ തെ​റ്റാ​യ രേ​ഖ​ക​ള്‍ ന​ല്‍​കി കൈ​പ്പ​റ്റി​യ ഇ​ന​ത്തി​ല്‍ മൂ​ന്ന് കോ​ടി​യോ​ളം രൂ​പ തി​രി​ച്ച​ട​ക്കാ​നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രോ​ട് തി​രി​ച്ച​ട​വ് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​വ​രി​ല്‍ 316 പേ​ര്‍ അ​ന​ര്‍​ഹ​മാ​യി കൈ​പ്പ​റ്റി​യ ആ​നു​കൂ​ല്യം തി​രി​ച്ച​ട​ച്ചു. അ​പേ​ക്ഷ​ക​ന്‍ ന​ല്‍​കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് ഇ​ത് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍ പ​ല​തും തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

3.76 ല​ക്ഷം പേ​ര്‍​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സ​മ്മാ​ന്‍ നി​ധി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. 4.12 ല​ക്ഷം അ​പേ​ക്ഷ​ക​രി​ല്‍ നി​ന്നാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2000 രൂ​പ വീ​തം മൂ​ന്നു വീ​തം ഗ​ഡു​ക്ക​ളാ​യി ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. തൃ​ശൂ​ര്‍ താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ള്ള​ത്. 94,714 അ​പേ​ക്ഷ​ക​ളാ​ണ് തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള​ത്. ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ല്‍​നി​ന്ന് 81,340 പേ​രും ചാ​ല​ക്കു​ടി​യി​ല്‍​നി​ന്ന് 67,528ഉം ​ചാ​വ​ക്കാ​ട് 58,091ഉം ​കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ 44, 972ഉം ​മു​കു​ന്ദ​പു​ര​ത്ത് 62,196ഉം ​അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. 3413 അ​ന​ര്‍​ഹ​രി​ല്‍ നോ​ട്ടീ​സ് അ​യ​ച്ച​തി​ലൂ​ടെ 316 പേ​രി​ല്‍​നി​ന്നാ​യി 2.86 ല​ക്ഷം തി​രി​ച്ച​ട​ച്ചു. ഇ​നി 2.94 കോ​ടി​യാ​ണ് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​ത്. അ​ന​ര്‍​ഹ​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണെ​ന്ന് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​ര​സ്വ​തി പ​റ​ഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *