‘നാട്ടാരെ മൊത്തം ബെട്ടാന്‍ പോയി അവസാനം ബെട്ടിയിട്ട ബായത്തണ്ട് മാതിരി ആയിപ്പോയല്ലോ’: പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കര്‍

January 11, 2022
123
Views

ആലപ്പുഴ : പ്രശസ്ത കോമേഡിയന്‍ താരം ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയുള്ള മീ ടൂ വിവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയുള്ള ബലാത്സംഗ ആരോപണം ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ, ശ്രീകാന്ത് വെട്ടിയാരെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. ‘എന്നാലുമെന്റെ ശ്രീ-കോന്ത് ബെട്ടിയാറേ, ജ്ജ് നാട്ടാരെ മൊത്തം ബെട്ടാന്‍ പോയി അവസാനം ബെട്ടിയിട്ട ബായത്തണ്ട് മാതിരി ആയിപ്പോയല്ലോ’, ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്‌ബുക്കില്‍ എഴുതി.

അതേസമയം, വെട്ടിയാര്‍ക്കെതിരെ വിവാദം ഉയര്‍ന്നതോടെ ഇയാളുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. ‘പൂജപ്പൂരയില്‍ ജിയോക്ക് റേഞ്ച് ഉണ്ടാകുമോ എന്തോ’ എന്ന് 2020 ല്‍ ശ്രീകാന്ത് തന്റെ ഫേസ്‌ബുക്കില്‍ എഴുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ട്രോളര്‍മാര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ആരോപണം ഉന്നയിച്ച യുവതി നിയമപരമായി മുന്നോട്ട് പോയാല്‍ പുലിവാല്‍ ആകുമല്ലോ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്.

വിമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാര്‍ തന്നെ ആളൊഴിഞ്ഞ ഫ്ലാറ്റില്‍ വെച്ച്‌ ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നത്. ജന്മദിനാഘോഷത്തിനായി ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. സംഭവം ആരോടും പറയാതിരിക്കാന്‍ വെട്ടിയാര്‍ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നല്‍കി. എന്നാല്‍ അതില്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാര്‍ ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചതായും യുവതി പറയുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *