പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

January 12, 2022
97
Views

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. എറണാകുളം സിജെഎം കോടതിയാണ് 24 പ്രതികളെയും റിമാൻഡ് ചെയ്തത്. ജയിൽ മാറ്റം വേണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റി.

നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലും ആണ് ഉള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന് സിബിഐ അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും ആണ് ഇന്ന് പരിഗണിച്ചത്.

കേസിൽ വിവിധ ജയിലുകളിൽ കഴിയുന്നവരുടെ റിമാൻഡ് കാലാവധി ഇന്ന് തീർന്നതിനാലാണ് റിമാൻഡ് കാലാവധിനീട്ടിയതച്. ഇകേസില്‍ ആകെ 24 പ്രതികളാണുള്ളത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *