കാസര്‍കോട്: കെ.എസ്.ആര്.ടി.സി ബസിെന്റ യാത്ര മുടക്കാന്‍ താക്കോല്‍ ഊരിയെടുത്ത് സ്വകാര്യ ബസ് ഡ്രൈവര്‍.
കാസര്‍കോട്ടുനിന്നും കുറ്റിക്കോലിലേക്ക് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസിനെയാണ് കുറ്റിക്കോലില്വെച്ച് സ്വകാര്യബസ് ഡ്രൈവര്‍ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് ബസിെന്റ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. യാത്രക്കാരെ പെരുവഴിയിലാക്കിയതിന് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ വി.ബി. സുരേഷ്ബാബുവിെന്റ പരാതിയില്‍ കാസര്‍കോട് -പൊയിനാച്ചി- ബന്തടുക്ക-ബളാന്തോട് റൂട്ടിലോടുന്ന സ്വകാര്യബസിെന്റ ഡ്രൈവറെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് കുറ്റിക്കോല്‍ ടൗണിലാണ് സംഭവം. കാസര്‍കോട്ടുനിന്ന് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസ് കുറ്റിക്കോലില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയതായിരുന്നു. പിറകില്‍നിന്നെത്തിയ സ്വകാര്യബസ് കെ.എസ്.ആര്.ടി.സി ബസിന് കുറുകെ റോഡില്‍ നിര്‍ത്തിയിട്ടു.
സ്വകാര്യബസില്‍നിന്ന് ഇറങ്ങിവന്ന ഡ്രൈവര്‍ കെ.എസ്.ആര്.ടി.സി ബസിെന്റ ഡ്രൈവറുടെ വാതില്‍ തുറന്ന് താക്കോല്‍ വലിച്ചൂരുകയായിരുന്നു. കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെ അധിക്ഷേപിച്ച് സ്വകാര്യ ബസ് ഓടിച്ചുപോയി. പെരുവഴിയിലായ യാത്രക്കാര്‍ക്ക് കെ.എസ്.ആര്.ടി.സി ടിക്കറ്റ് തുക തിരിച്ചുനല്‍കി. പാണത്തൂരിലേക്ക് വരെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ ഏറെ ബുദ്ധുമുട്ടിയാണ് യാത്ര തുടര്‍ന്നത്.