പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്.എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ കഴിയും.പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും.
ഇതിനായി മഞ്ഞള്‍ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം. ഇങ്ങനെ ചെയ്യുന്നതു വഴി പല്ലുകളുടെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകള്‍ക്ക് തിളക്കവും ലഭിക്കും. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനുമാകും.അതുപോലെതന്നെ, പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം