പ്രിയദർശന്റെ മരക്കാറും’ ടി.ജെ ജ്ഞാനവേലിൻ്റെ ‘ജയ് ഭീം’ ഓസ്‌കര്‍ മത്സരത്തിന്‌

January 21, 2022
127
Views

ന്യൂ ഡെൽഹി: പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങൾ ഓസ്കാർ നാമനിർദ്ദേശം. ഗ്ലോബൽ കമ്യൂണിറ്റി ഓസ്കർ അവാർഡ്സ്-2021ൽ ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് ഇരുചിത്രങ്ങളും ഇടംനേടിയത്. മികച്ച ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 276 ചിത്രങ്ങൾ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറിൽ നടന്ന 67-മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.

പ്രണവ് മോഹൻലാൽ, അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

തമിഴ്നാട്ടിലെ ഇരുളർ ജാതിയിൽ പെട്ട രാജകണ്ണിന്റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടത്തെ അവലംബിച്ചാണ് ജയ് ഭീം കഥ പറയുന്നത്. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയിൽ സൂര്യ, ലിജി മോൾ ജോസ്, കെ. മണികണ്ഠൻ, രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. 2ഡി എന്റർടൈന്മെന്റിന് കീഴിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയ മികച്ച അഭിപ്രായമാണ് നേടിയത്.

Article Categories:
Entertainments · India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *