മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. പരിക്കേറ്റ 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിർവശത്തുള്ള കമല ബിൽഡിങ്ങിൽ ശനിയാഴ്ച രാവിലെ ഏഴ് മണിയോയാണ് തീപടർന്നത്. അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലെവൽ 3 കാറ്റഗറിയിൽപ്പെടുന്ന തീപിടത്തമാണ് കെട്ടിടത്തിൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചു.