ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മദ്യശാല കണ്ടെത്തി

January 26, 2022
347
Views

ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ കെയ്റോയ്ക്ക് തെക്ക് 450 കിലോമീറ്റര്‍ മാറിയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മദ്യശാല.നൈൽ നദിയുടെ പടിഞ്ഞാറന്‍ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു പുരാതന ശ്മശാനമാണെന്ന് കരുതുന്നു. പുരാതന ഈജിപ്തിലെ മരണത്തിന്‍റെ ദൈവമായ ഒസിരിയാണ് ഈ ശ്മശാന പ്രദേശത്തിന്‍റെ അതിദേവന്‍. ഏതായാലും പുതിയ കണ്ടെത്തല്‍ ഈജിപ്തിന്‍റെ ടൂറിസത്തിന് ഗുണം ചെയ്യുമെന്ന കരുതുന്നു. ഇന്ന് ഈജിപ്തിലെ സോഹാഗ് ഗവർണറേറ്റിലാണ് ഈ മദ്യശാല സ്ഥിതിചെയ്യുന്നത്.
അമേരിക്കന്‍, ഈജിപ്ത് സംയുക്ത സംരംഭത്തിന്‍റെ ഭാഗമായ പര്യവേക്ഷണത്തിലാണ് ലോകത്തിലെ ഏറ്റവും പുരാതന മദ്യശാല കണ്ടെത്തിയത്.ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്‌സിലെ ഡോ. മാത്യു ആഡംസും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പുരാതന ഈജിപ്ഷ്യൻ കലാ ചരിത്ര – പുരാവസ്തുശാസ്ത്ര അസിസ്റ്റന്‍റ് പ്രൊഫസറായ ഡെബോറ വിസ്ചാക്കും ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 5,000 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്ത് ഭരിച്ച നർമർ രാജാവിന്‍റെ പ്രദേശത്താണ് ഈ മദ്യശാല.

പുരാവസ്തു ഗവേഷകർ എട്ട് കൂറ്റൻ വീപ്പകളാണ് കണ്ടെത്തിയത്. ഓരോന്നിനും 20 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുണ്ട്. ബലി അനുഷ്ഠാനങ്ങളിൽ മദ്യം ഉപയോഗിച്ചതിന്‍റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്തി.പുരാതന ഈജിപ്തുകാരുടെ ത്യാഗപരമായ ചടങ്ങുകളിൽ ബിയർ ഉപയോഗിച്ചതിന്‍റെ തെളിവുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. 1900 കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരാണ് ആ ഫാക്ടറിയെ കുറിച്ച് ആദ്യം പരാമർശിച്ചതെങ്കിലും അവർക്ക് അതിന്‍റെ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്ന് പുരാവസ്തു മന്ത്രാലയം അറിയിച്ചു.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ബിയർ നിര്‍മ്മാണ കല ഏറ്റവും മികച്ചതാക്കിയ ആദ്യത്തെ നാഗരികരാണ് ഈജിപ്തുകാർ.പുതിയ തെളിവുകൾ കാണിക്കുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൻതോതിലുള്ള മദ്യ ഉൽ‌പാദന ശാലയുടെ ആസ്ഥാനവും ഈജിപ്തും ആയിരിക്കാമെന്നാണ്. നോർത്ത് അബിഡോസിലെ പുരാതന ശ്മശാനത്തെ മദ്യശാലയുടെ കണ്ടെത്തലാണ് ഈ നിഗമനത്തിലെത്താന്‍ കാരണം.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *