രാജ്യത്ത് പുതിയ 2.86 ലക്ഷം കൊറോണ രോഗികൾ; പോസിറ്റിവിറ്റി നിരക്കിൽ വർധനവ്

January 27, 2022
89
Views

ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,86,364 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 3,06,357 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,02,472 ആയി കുറഞ്ഞു.

അതേസമയം, പോസിറ്റിവിറ്റി നിരക്കിൽ വർധനവുണ്ടായി. 19.59 ശതമാനമാണ് ഇന്നത്തെ പ്രതിദിന രോഗബാധ. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.75 ശതമാനമാണ്.

കേരളത്തിൽ ഇന്നലെ 49,771 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 48.06 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിലെ പ്രൊജക്ഷൻ അനുസരിച്ച് ഫെബ്രുവരി ആറ് വരെ സംസ്ഥാനത്ത് 50,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് രോഗം വ്യാപനം അതിതീവ്രമായി തുടരുന്നത്. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *