പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് റബ്ബര്‍ പ്ലാന്റേഷനില്‍ ടാപ്പിങ് തൊഴിലാളി മേടപ്പാറ വീട്ടില്‍ സി.ഡി അഭിലാഷാണ് മരിച്ചത്. തേനീച്ചയുടെ അക്രമണത്തില്‍ പരിക്കേറ്റ നാല് തൊഴിലാളികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് തേനീച്ചയുടെ അക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിലാഷ് കാല് തട്ടി നിലത്ത് വീണത്തോടെയാണ് തേനീച്ച കൂട്ടമായി അക്രമിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.