നടി രംഭയും ഭര്‍ത്താവും നടത്തിയ പരിപാടിയില്‍ സംഘര്‍ഷം; നിരവധി ആളുകള്‍ക്ക് പരിക്ക്

February 11, 2024
9
Views

പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരിഹരന്റെ സംഗീത പരിപാടിക്കിടെ നിരവധി ആളുകള്‍ക്ക് പരിക്ക്.

കൊളംബോ: പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരിഹരന്റെ സംഗീത പരിപാടിക്കിടെ നിരവധി ആളുകള്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ശ്രീലങ്കയിലെ ജഫ്‌ന കോർട്ട്യാർഡില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.

പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി ആളുകള്‍ വേദിയിലേയ്‌ക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായതാണ് അപകട കാരണം.

തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോൻ, ബാല, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നടി രംഭയുടെ ഭർത്താവ് ഇന്ദ്രനാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പോലീസ് നിയന്ത്രണത്തിലായിരുന്നു ആരംഭം മുതല്‍ ആളുകളെ വേദിയിലേക്ക് കടത്തിവിട്ടത്. എന്നാല്‍ തിരക്കേറിയതോടെ ജനങ്ങള്‍ ബാരിക്കേടുകള്‍ തകർത്ത് വേദിക്ക് അകത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ വേദിയില്‍ സങ്കർഷാവസ്ഥയായി. ഷോയുടെ സംഘത്തിലുള്ളവർക്കും പരിക്കേറ്റു. താരങ്ങള്‍ വേദിയിലെത്തി അപേക്ഷിച്ചിട്ടും പ്രശ്‌നം ശാന്തമായില്ല. ഒടുവില്‍ കൂടുതല്‍ പോലീസ് എത്തി ജനങ്ങളെ തടയുകയായിരുന്നു.

ഡിസംബറില്‍ നടത്താനിരുന്ന പരിപാടി ശ്രീലങ്കയിലെ മോശം കാലാവസ്ഥയെ തുടർന്ന് മാറ്റി വയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും പ്രശ്‌നമുണ്ടായത്. സംഭവത്തെ തുടർന്ന് പരിപാടി നിർത്തി വയ്‌ക്കുകയായിരുന്നു. കഴിഞ്ഞ വർഷം എആർ റഹ്‌മാൻ നടത്തിയ പരിപാടിയിലും സമാനമായ സംഭവം നടന്നിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *