കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

January 29, 2022
286
Views

പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് റബ്ബര്‍ പ്ലാന്റേഷനില്‍ ടാപ്പിങ് തൊഴിലാളി മേടപ്പാറ വീട്ടില്‍ സി.ഡി അഭിലാഷാണ് മരിച്ചത്. തേനീച്ചയുടെ അക്രമണത്തില്‍ പരിക്കേറ്റ നാല് തൊഴിലാളികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് തേനീച്ചയുടെ അക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിലാഷ് കാല്‍ തട്ടി നിലത്ത് വീണത്തോടെയാണ് തേനീച്ച കൂട്ടമായി അക്രമിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *