അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു; അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി:സുപ്രീയ മേനോന്‍

January 29, 2022
248
Views

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിവിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ അച്ഛനെ ഓര്‍ത്തു കൊണ്ടാണ് വൈകാരികമായ കുറിപ്പ്.
”ബ്രോ ഡാഡി. അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി,”എന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോഗം. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു.

മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ബ്രോ ഡാഡി എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം.

Article Categories:
Entertainments · Kerala

Leave a Reply

Your email address will not be published. Required fields are marked *